Monday, August 17, 2009

അസൂയ

കാര്യമൊന്നുമില്ല.. പക്ഷെ അമ്മുവിനു ഒരാളോട്‌ അസൂയ തോന്നി. ഒരേ ഒരാളോട്‌. അപ്പുവിന്റെ കൂട്ടുകാരിയോട്‌. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയോട്‌..അപ്പുവിനു ഏറ്റവും ഇഷ്ടമുള്ള പെണ്‍കുട്ടി അവളായതുകൊണ്ട്‌ മാത്രമല്ല. എന്തൊ, ഒരു lack of chemistry. മുള്ളും മുനയുമുള്ള വര്‍ത്തമാനം ഒരുപാടു ആയപ്പോ അപ്പുവും തിരിച്ചു പറയാന്‍ തുടങ്ങി. "Yes, she is my best girl. Friend, lover, whatever you think of her, she's number one with me. ബാക്കി ആരും അവള്‍ കഴിഞ്ഞേ ഉള്ളു. the sooner you get that, the better for all of us."

കാര്യം വഷളാവുന്നതിനു മുന്നേ കീഴടങ്ങുന്നതാണ് നല്ലതെന്ന്‍ അമ്മുവിന് തോന്നി. പക്ഷെ അങ്ങനെ വെറുതെ തോല്‍ക്കാന്‍ പറ്റില്ല. എന്തെങ്കിലും ഒരു compromise അപ്പുവിന്റെ ഭാഗത്ത് നിന്നും വേണം. ഇല്ലെങ്കില്‍ ഇനി അങ്ങോട്ടുള്ള എല്ലാ യുദ്ധത്തിലും ഒരു വല്യ handicap ആകും ഇത്. ഒരുപാട്‌ ചിന്തിച്ചു. എന്നിട്ടും അമ്മുവിന് ഔ വഴിയും കിട്ടിയില്ല. അതുകൊണ്ട്, ഒടുക്കം തീരുമാനിച്ചു.
കൂട്ടൊക്കെ ആയിക്കൊ.. പക്ഷെ ഞാന്‍ അറിയരുത്‌..!!

Tuesday, December 30, 2008

ഇഷ്ടമാണോ?

ഫ്ലാഷ് ബാക്ക്: 3 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഒരു ഡിസംബര്‍ രാത്രി.

"ഹലോ അപ്പുവാ?"
"ഉറങ്ങിയോ നീ?"
"ഇല്ലെടാ"
"എന്തു പറ്റി?"
"എന്തോ ഒരു ഇതു.."
"അപ്പൊ Goodnight."
"Goodnight."

വീണ്ടും കോള്‍

"എന്താ അമ്മൂ?"
"ഹെയ്, ഒന്നുമില്ലാ"
"പിന്നെ?"
"നീ കട്ടന്‍ചായ മാത്രമേ കുടിക്കൂ?"
"ഉം.."
"എനിക്ക്‌ കാപ്പിയാ ഇഷ്ടം"
"ഉം.."
"പിന്നെ?"
"പിന്നെ?"
"Goodnight."
"Goodnight."

ഇന്‍കമിങ്‌ കോള്‍ അമ്മുവിന്‌

"എന്താ അപ്പൂ?"
"രണ്ട്‌ ഫ്ലാസ്ക്‌ വേണം"
"എന്തിനാ?"
"ഇപ്പൊ വേണ്ട. കല്യാണം കഴിഞ്ഞ്‌ മതി. രാവിലെ കട്ടന്‍ചായയും കാപ്പിയും ഒരുമിച്ച്‌ ഇടാന്‍ എനിക്ക്‌ വയ്യ. നീ ഇട്ടാല്‍ ചായ ഏതാ കാപ്പി ഏതാ എന്നറിയണമെങ്കില്‍ spectrum analyser വേണ്ടിവരും"
"പോട"
"അപ്പൊ രണ്ട്‌ ഫ്ലാസ്ക്ക്‌ ?"
"Ok."
"Goodnight."
"Goodnight."


****ശുഭം****

Sunday, August 10, 2008

മുന്നൂറ്‌ പവന്‍ പൊന്നുംക്കുരിശ്`

"അപ്പൂ.. ആശേടെ കല്യാണം fix ചെയ്തു..!"
"ആരാ victim? "
"പഴയ പുള്ളി തന്നെ. പ്രണവ്` ജീ നായര്‍"
"ഓ, ആ നായരോ.. അപ്പൊ പ്രണയവിവാഹം ആണല്ലേ?"
അമ്മു മിണ്ടാത്തത്‌ കണ്ടപ്പോള്‍ അപ്പു വീണ്ടും ചോദിച്ചു.
"എത്ര വര്‍ഷമായെടീ.. നീ ആ നായരെ മറന്നേക്കു..നല്ല കുറുപ്പിനെ തന്നെ നിനക്കു കിട്ടിയില്ലേ?"
"യൂ ഡാഷ്...!", അമ്മു വീണ്ടും attack mode-ഇലേക്കു വന്നു.
"എന്താ നിന്നെ bother ചെയ്യുന്നതു? പറ മോള്‍സ്‌"
"ആ പന്ന നായര്‍ മുന്നൂറ്‌ പവന്‍ dowry ചോദിച്ചു..!!"
"അപ്പോ പ്രണയം തന്നെ!!"
"Come on,അപ്പു. We know they are in love."
"നമ്മളെപ്പോലെ?"
"I know it sounds strange. But yeah, like us."
"പിന്നെന്താടി അവന്‍ മുന്നൂറ്‌ പവന്‍ ചോദിച്ചത്‌?"
"അതാണ്‌ തമാശ. അവളുടെ idea ആണ്‌. Love marriage ആയതുകൊണ്ട്‌ parents ഒതുക്കികളയുമത്രെ..!!"
"ആഹാ.. എന്നാല്‍ ഞാനും ചോദിക്കും നിന്റച്‌ഛനോട്‌ മുന്നൂറ്‌ പവന്‍."
"ചോദിച്ച്‌ നോക്ക്‌..!!"
"But പുള്ളിടെ ഉത്തരം എനിക്കറിയാം."
"?"
"നിനക്ക്‌ മുന്നൂറ്‌ പവന്റെ ഒരു പൊന്നുംക്കുരിശല്ലേ അപ്പൂ ഞാന്‍ കൈപിടിച്ചുതന്നത്‌?"

Monday, July 2, 2007

രാഷ്ട്രമാതാ

ഭാരതസ്ത്രീകളുടെ ഭാവശുദ്ധിക്കു ചേരുമ്പോലെ രാവിലെ കട്ടന്‍ ചായ സ്വന്തം കാന്തന്‌ കൊടുക്കുമ്പോള്‍ അമ്മു ഒരു കഥപോലെ പറഞ്ഞുതുടങ്ങി. "ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍.."

അമ്മു പറഞ്ഞുതീരും മുന്നെ അപ്പു ഇടപെട്ടു
"ജോണ്‍ എബ്രഹാം അല്ലെങ്കില്‍ കുനാല്‍ കപൂര്‍. അല്ലാതാരാവാനാ?"

"അതൊന്നുമല്ല.ഇതില്‍ ഒരു പ്രേതം ഉണ്ടായിരുന്നു. ആ പ്രേതം എന്നോടൊരു കാര്യം പറഞ്ഞു."

ഏതോ ഒരു പ്രപഞ്ചസത്യതിന്റെ പൊരുള്‍ കണ്ടെതിയപോലെ അപ്പു ധര്‍മത്തില്‍കിട്ടിയ പത്നിയെനോക്കി."ഈശ്വരാ...അതാണൊ പാതിരാത്രി നീ വേണ്ടാ, വേണ്ടാന്നു പറഞ്ഞത്‌? പ്രേതം പറഞ്ഞാലെങ്കിലും എന്തെങ്കിലും ഒരു കാര്യം വേണമെന്ന്‌ പറയെടി."

അമ്മുവിനു ദേഷ്യം വന്നുതുടങ്ങി."നീ ഓവറാകുന്നു."

"ഇവള്‍ രാവിലെ നല്ല നല്ല ക്യൂസ്‌ തരുകയാണല്ലൊ."അപ്പു പരമാത്മാവിനോട്‌ പറഞ്ഞു. "നീ കാച്ചെടാ. ഇനി ചാന്‍സ്‌ ഒത്തില്ലെങ്കിലോ?" പരമാത്മാവ്‌ ഉപദേശിച്ചു.അപ്പു കാച്ചി."എങ്കില്‍ അടുത്തതവണ അണ്ടര്‍ ആകാം."

തമാശ മൂക്കുംകുത്തി വീണു. അമ്മു ചിരിച്ചില്ലെന്നുമാത്രമല്ല കരഞ്ഞുതുടങ്ങുകയും ചെയ്തു."അപ്പൊ നിനക്ക്‌ കേള്‍കണ്ടാല്ലൊ?"

അപ്പു consolation mode-ലേക്ക്‌ മാറി "Sorry, രാവിലെ കുറചു തമാശ ഓര്‍മവന്നു. ഇനി ഇല്ല. മോള്‍ പറ."

"ഞാനീവര്‍ഷം റ്റീം ലീഡറാകും എന്നാ ആ പ്രേതം പറഞ്ഞത്‌. ഇസിന്റ്‌ ദാറ്റ്‌ ഗ്രേറ്റ്‌?!"

"ഇതാണൊ ഇത്ര വല്യ സ്വപ്നം?"

അമ്മുവിന്റെ മുഖം പഴുത്ത പച്ചമുളക്‌ പോലെ ചുവന്നു. "അപ്പൂ, ആ പ്രേതം എ. റ്റി. കോവൂര്‍ ആയിരുന്നു.!"

അവളെ ചേര്‍ത്തുപിടിക്കുമ്പോള്‍ അപ്പു പറഞ്ഞു"പറഞ്ഞത്‌ എ. റ്റി. കോവൂരല്ലെ? നീ ചിലപ്പോള്‍ രാഷ്ട്രമാതവരെ ആയെന്നിരിക്കും."

ബെഡ്‌റൂമ്‌ഡോര്‍ ചാരുമ്പോള്‍ അമ്മു ഒരു സ്വപ്നത്തിലെന്നവണ്ണം മൊഴിഞ്ഞു "ഭാരത്‌ മാതാ കീ..!!"