Monday, July 2, 2007

രാഷ്ട്രമാതാ

ഭാരതസ്ത്രീകളുടെ ഭാവശുദ്ധിക്കു ചേരുമ്പോലെ രാവിലെ കട്ടന്‍ ചായ സ്വന്തം കാന്തന്‌ കൊടുക്കുമ്പോള്‍ അമ്മു ഒരു കഥപോലെ പറഞ്ഞുതുടങ്ങി. "ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍.."

അമ്മു പറഞ്ഞുതീരും മുന്നെ അപ്പു ഇടപെട്ടു
"ജോണ്‍ എബ്രഹാം അല്ലെങ്കില്‍ കുനാല്‍ കപൂര്‍. അല്ലാതാരാവാനാ?"

"അതൊന്നുമല്ല.ഇതില്‍ ഒരു പ്രേതം ഉണ്ടായിരുന്നു. ആ പ്രേതം എന്നോടൊരു കാര്യം പറഞ്ഞു."

ഏതോ ഒരു പ്രപഞ്ചസത്യതിന്റെ പൊരുള്‍ കണ്ടെതിയപോലെ അപ്പു ധര്‍മത്തില്‍കിട്ടിയ പത്നിയെനോക്കി."ഈശ്വരാ...അതാണൊ പാതിരാത്രി നീ വേണ്ടാ, വേണ്ടാന്നു പറഞ്ഞത്‌? പ്രേതം പറഞ്ഞാലെങ്കിലും എന്തെങ്കിലും ഒരു കാര്യം വേണമെന്ന്‌ പറയെടി."

അമ്മുവിനു ദേഷ്യം വന്നുതുടങ്ങി."നീ ഓവറാകുന്നു."

"ഇവള്‍ രാവിലെ നല്ല നല്ല ക്യൂസ്‌ തരുകയാണല്ലൊ."അപ്പു പരമാത്മാവിനോട്‌ പറഞ്ഞു. "നീ കാച്ചെടാ. ഇനി ചാന്‍സ്‌ ഒത്തില്ലെങ്കിലോ?" പരമാത്മാവ്‌ ഉപദേശിച്ചു.അപ്പു കാച്ചി."എങ്കില്‍ അടുത്തതവണ അണ്ടര്‍ ആകാം."

തമാശ മൂക്കുംകുത്തി വീണു. അമ്മു ചിരിച്ചില്ലെന്നുമാത്രമല്ല കരഞ്ഞുതുടങ്ങുകയും ചെയ്തു."അപ്പൊ നിനക്ക്‌ കേള്‍കണ്ടാല്ലൊ?"

അപ്പു consolation mode-ലേക്ക്‌ മാറി "Sorry, രാവിലെ കുറചു തമാശ ഓര്‍മവന്നു. ഇനി ഇല്ല. മോള്‍ പറ."

"ഞാനീവര്‍ഷം റ്റീം ലീഡറാകും എന്നാ ആ പ്രേതം പറഞ്ഞത്‌. ഇസിന്റ്‌ ദാറ്റ്‌ ഗ്രേറ്റ്‌?!"

"ഇതാണൊ ഇത്ര വല്യ സ്വപ്നം?"

അമ്മുവിന്റെ മുഖം പഴുത്ത പച്ചമുളക്‌ പോലെ ചുവന്നു. "അപ്പൂ, ആ പ്രേതം എ. റ്റി. കോവൂര്‍ ആയിരുന്നു.!"

അവളെ ചേര്‍ത്തുപിടിക്കുമ്പോള്‍ അപ്പു പറഞ്ഞു"പറഞ്ഞത്‌ എ. റ്റി. കോവൂരല്ലെ? നീ ചിലപ്പോള്‍ രാഷ്ട്രമാതവരെ ആയെന്നിരിക്കും."

ബെഡ്‌റൂമ്‌ഡോര്‍ ചാരുമ്പോള്‍ അമ്മു ഒരു സ്വപ്നത്തിലെന്നവണ്ണം മൊഴിഞ്ഞു "ഭാരത്‌ മാതാ കീ..!!"

18 comments:

അഞ്ചല്‍ക്കാരന്‍ said...

രാഷ്ട്ര പിതാവ് മഹാത്മജി. പിതാവിന്റെ ഭാര്യയല്ലേ മാതാവ്. അങ്ങിനെ വരുമ്പോള്‍ രാഷ്ട്ര മാതാവ് എന്ന പ്രയോഗം തെറ്റല്ലേ? കാര്യം ഒരു സ്വപ്നമാണെങ്കിലും തെറ്റായ പ്രയോഗങ്ങള്‍ ഒഴിവാക്കികൂടെ?

Anupama said...

രാഷ്ട്രമാതാ പ്രയോഗം എന്റേതല്ലല്ലോ സുഹൃതെ.. മനോഹരമായ ഒന്നോ രണ്ടോ പുസ്തകങ്ങളും, ജീവിക്കാന്‍ വേണ്ടി ഒരുപാട്‌ ചവറുമെഴുതിയ ആ enigmatic എഴുതുകാരിയുടെ പ്രയോഗമാ ഇത്‌...കമലാ സുരയ്യയുടെ..

ദേവന്‍ said...

"ഇടമറുകും കോവൂരും ജീവിച്ചിരുന്നില്ല" എന്ന പുസ്തകം വായിച്ചിട്ടില്ലേ പൂച്ചക്കുട്ടി? ഇല്ലാത്തയാളിന്റെ പ്രേതം പറഞ്ഞതും ഇല്ലാത്ത കാര്യം തന്നെ ആകും.

രാഷ്ട്രമാതാവിനെ ഫൈനലൈസ് ചെയ്തോ? എങ്ങാണ്ടൊക്കെ ചര്‍ച്ച നടക്കുന്നത് കണ്ടു.

aneeshans said...

ഒരു കഥയല്ലേ ....... വെറും ഒരു കഥ.
അപ്പോ അതിങ്ങനെയങ്ങ് പോട്ടെ അല്ലെ.
നന്നായിരിക്കുന്നു. എന്നാ‍ലും കുറെക്കൂടി നന്നാക്കാമായിരുന്നു.

Abhilash chandran R.J said...
This comment has been removed by the author.
Abhilash chandran R.J said...

'kadhayil chodyam ellla ennanallo'........ athinal chodyangal ozhivakkunnu. kuzhappamila.....try u could come out with beter stories.wish u all the best....

കാശിതുമ്പകള്‍ said...

നന്നായി... ചവറെഴുത്തുകാരി മാധവികുട്ടി വളരെ നന്നായി.. ജീവിക്കാന്‍ വേണ്ടി ചവറെഴുതിയ മാധവികുട്ടി.. ജീവിക്കാന്‍ വേണ്ടി മാധവികുട്ടി പെറുക്കിയെടുത്ത ചവറുകള്‍ സ്വന്തം കഥയില്‍ പ്രയോഗിച്ചു എഴുതുന്നവര്‍.. അപ്പോള്‍ അതിനെ എന്താ വിളിക്കാ... കഷ്ടം... വല്യ പഠിപ്പുകാരൊക്കെ ആയതുകൊണ്ടാവും വല്യ എഞ്ചിനീയറൊക്കെ അല്ലേ.... വിട്ടുകളാ..

SivaInfoSystems@gmail.com said...

മലയാളികളുടെ പൊതു സ്വഭാവമാണ് ഈ അഭിപ്രായങ്ങള്‍ കാണുപ്പോള്‍ ഓര്‍മ്മ വരുന്നത്. നല്ല ഒരു ആവിഷ്ക്കാരത്തെ തള്ളിപ്പറഞ്ഞു നിര്‍വ്രിതി കൊള്ളുന്നവര്‍. ഇനിയും നന്നാക്കാം എന്നു പറയാനും അധികം വിവരം ആവശ്യമില്ല. അവരെ നാം നിരൂപകര്‍ എന്നു വിളിക്കും.

കഥ വളരെ നന്നായിരിക്കുന്നു.
http://SivaInfoSystems.blogspot.com

procruites nte chinthakal said...

Karachilu vannitttu nilkan vayya....swoyam ahankaariyanennnu visheshipichathu nannayi..allel madhavikutti ye kurichu lla comments kandapol thetti dharichene. Kadha ye kurichenthu parayanam...kashtam...

nizar mohammed said...

poochakkutty,
try again and again.
www.vasthavam.blogspot.com

Sudhi said...

Hi Poochakutty,

good that i gone through some orkut profile and found the link to the amazing tales...
well done and keep it up...

hari abraham said...

good keep it. we need more

Unknown said...

nice story

aduthila said...

Very goood...Wihtout any comment how i can.............

Janum oru malayalli ayyipoyyeee...

Vinod

TheNil said...

collam kuzhapam illatha orennamm..
i saw ur comment in Nikesh kumar community.. angine ivideku vannu pettu....

arafath tk said...

JEEVIKKAN VENDI KADHAYEZHUTHIYA ALANO MADHAVIKKUTTY?...VALYA VAYIL VARTHANAM PARAYUMBOL B CAREFUL.......

arafath tk said...

JEEVIKKAN KADHAYEZHUTHENDA AVASYAM NALAPPATTU THARAVTTIL PIRANNA BALAMANI AMMAYUDE MAKALKKILLA......

malayalammuri said...

kollam....swapnangal ennum kathakalude arambham kurikkunnu..kanatha swapnangal parayunna kathakal eniyum varanirikkunne ulloo.............