Monday, July 2, 2007

രാഷ്ട്രമാതാ

ഭാരതസ്ത്രീകളുടെ ഭാവശുദ്ധിക്കു ചേരുമ്പോലെ രാവിലെ കട്ടന്‍ ചായ സ്വന്തം കാന്തന്‌ കൊടുക്കുമ്പോള്‍ അമ്മു ഒരു കഥപോലെ പറഞ്ഞുതുടങ്ങി. "ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍.."

അമ്മു പറഞ്ഞുതീരും മുന്നെ അപ്പു ഇടപെട്ടു
"ജോണ്‍ എബ്രഹാം അല്ലെങ്കില്‍ കുനാല്‍ കപൂര്‍. അല്ലാതാരാവാനാ?"

"അതൊന്നുമല്ല.ഇതില്‍ ഒരു പ്രേതം ഉണ്ടായിരുന്നു. ആ പ്രേതം എന്നോടൊരു കാര്യം പറഞ്ഞു."

ഏതോ ഒരു പ്രപഞ്ചസത്യതിന്റെ പൊരുള്‍ കണ്ടെതിയപോലെ അപ്പു ധര്‍മത്തില്‍കിട്ടിയ പത്നിയെനോക്കി."ഈശ്വരാ...അതാണൊ പാതിരാത്രി നീ വേണ്ടാ, വേണ്ടാന്നു പറഞ്ഞത്‌? പ്രേതം പറഞ്ഞാലെങ്കിലും എന്തെങ്കിലും ഒരു കാര്യം വേണമെന്ന്‌ പറയെടി."

അമ്മുവിനു ദേഷ്യം വന്നുതുടങ്ങി."നീ ഓവറാകുന്നു."

"ഇവള്‍ രാവിലെ നല്ല നല്ല ക്യൂസ്‌ തരുകയാണല്ലൊ."അപ്പു പരമാത്മാവിനോട്‌ പറഞ്ഞു. "നീ കാച്ചെടാ. ഇനി ചാന്‍സ്‌ ഒത്തില്ലെങ്കിലോ?" പരമാത്മാവ്‌ ഉപദേശിച്ചു.അപ്പു കാച്ചി."എങ്കില്‍ അടുത്തതവണ അണ്ടര്‍ ആകാം."

തമാശ മൂക്കുംകുത്തി വീണു. അമ്മു ചിരിച്ചില്ലെന്നുമാത്രമല്ല കരഞ്ഞുതുടങ്ങുകയും ചെയ്തു."അപ്പൊ നിനക്ക്‌ കേള്‍കണ്ടാല്ലൊ?"

അപ്പു consolation mode-ലേക്ക്‌ മാറി "Sorry, രാവിലെ കുറചു തമാശ ഓര്‍മവന്നു. ഇനി ഇല്ല. മോള്‍ പറ."

"ഞാനീവര്‍ഷം റ്റീം ലീഡറാകും എന്നാ ആ പ്രേതം പറഞ്ഞത്‌. ഇസിന്റ്‌ ദാറ്റ്‌ ഗ്രേറ്റ്‌?!"

"ഇതാണൊ ഇത്ര വല്യ സ്വപ്നം?"

അമ്മുവിന്റെ മുഖം പഴുത്ത പച്ചമുളക്‌ പോലെ ചുവന്നു. "അപ്പൂ, ആ പ്രേതം എ. റ്റി. കോവൂര്‍ ആയിരുന്നു.!"

അവളെ ചേര്‍ത്തുപിടിക്കുമ്പോള്‍ അപ്പു പറഞ്ഞു"പറഞ്ഞത്‌ എ. റ്റി. കോവൂരല്ലെ? നീ ചിലപ്പോള്‍ രാഷ്ട്രമാതവരെ ആയെന്നിരിക്കും."

ബെഡ്‌റൂമ്‌ഡോര്‍ ചാരുമ്പോള്‍ അമ്മു ഒരു സ്വപ്നത്തിലെന്നവണ്ണം മൊഴിഞ്ഞു "ഭാരത്‌ മാതാ കീ..!!"